Latest News From Kannur

എം.ജയചന്ദ്രന് കെ.രാഘവൻമാസ്റ്റർ പുരസ്കാരം സമർപ്പിച്ചു.

0

കായംകുളം: കെ.പി.എ.സി രൂപം നല്കിയ കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ- സംഗീത കലാപഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ സംഗീത കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2024ലെ പുരസ്കാരം എം.ജയചന്ദ്രന് കെ.പി.എ.സി.യിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സമർപ്പിച്ചു. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
വിദ്യാധരൻമാസ്റ്റർ പുരസ്കാരവും കെ.പി.എ.സി ചന്ദ്രശേഖരൻ പ്രശസ്തി പത്രവും സമർപ്പിച്ചു. അഡ്വ.എ.ഷാജഹാൻ പൊന്നാടയണിയിച്ചു. വി.ടി.മുരളി അദ്ധ്യക്ഷത വഹിച്ചു. വിനീഷ് വിദ്യാധധരൻ പുരസ്കാര ജോതാവിനെ പരിചയപ്പെടുത്തി.
ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ രാഘവൻമാസ്റ്റർ സ്മൃതി പ്രഭാഷണം നടത്തി.
ആനയടി പ്രസാദ് പ്രശസ്തിപത്രം വായിച്ചു. ഫൗണ്ടേഷൻ രക്ഷാധികാരികളായിരുന്ന എം.ടി, പി. ജയചന്ദ്രൻ എന്നിവർക്ക് പ്രണാമർപ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നെല്ലിക്കുന്നിൽ സുമേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. അഡ്വ.കെ.എച്ച്.ബാബ്ജാൻ, ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്, വെലായുധൻ ഇടച്ചേരിയൻ, പ്രേംജിത്ത് കായംകുളം എന്നിവർ ആശംസകൾ നേർന്നു.
എം.ജയചന്ദ്രൻ മറുപടി പ്രസംഗം നടത്തി. ടി.വി.ബാലൻ സ്വാഗതവും അനിൽ മാരാത്ത് നന്ദിയും പറഞ്ഞു. അഡ്വ.നിവേദിത അവതാരികയായി.
രാഘവീയം ഓർക്കസ്ട്ര സംഗീതവിരുന്നൊരുക്കി.
◼️

Leave A Reply

Your email address will not be published.