Latest News From Kannur

വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി

0

മാഹി: മാഹി സെന്റ് തെരേസ ബസിലിക്കയിൽ രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാളിന് ബസിലിക്ക റെക്ട‌ർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റി, തുടർന്ന് കോഴിക്കോട് സെന്റ് പോൾസ് മൈനർ സെമിനാരി റെക്‌ടർ ഫാ.ജിയോലിൻ എടേഴത്ത് ദിവ്യബലി അർപ്പിച്ചു. 18ന് വൈ. 5 മണിക്ക് റവ. ഫാ . ഗ്രേഷ്യസ് ടോണി നേവേസ് ദിവ്യബലി അർപ്പിക്കും. തുടർന്ന് സെന്റ് സെബാസ്റ്റ്യന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗരപ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും.(നഗര പ്രദഷിണം കടന്നു പോകുന്ന വഴികൾ….. പള്ളിയിൽ നിന്ന് ആരംഭിച്ച് – പഴയ പോസ്റ്റ് ഓഫീസ് – കെ.ടി.സി. ജംഗ്ഷൻ -പോലീസ് സ്റ്റേഷൻ – സ്റ്റാച്യു ജംഗ്ഷൻ -സി.ഇ.ഭരതൻ ഹയർ സെക്കന്ററി സ്ക്കൂൾ – വളവിൽ – കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷൻ വഴി പൂഴിത്തല – മെയിൻ റോഡ്-ലാഫാർമ റോഡ് – ആനവാതുക്കൽ – ഇന്ത്യൻ ബാങ്ക് വഴി സിമിത്തേരി റോഡ് വഴി പള്ളിയിൽ പ്രവേശിക്കും.

Leave A Reply

Your email address will not be published.