ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക, അശാസ്ത്രീയവും അപ്രായോഗികവുമായ എൻ എം എം എസ്, ജിയോടാഗ് പരിഷ്കാരങ്ങൾ ഒഴിവാക്കുക, കാർഷിക മേഖലയിലെ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 2 ന് പഞ്ചായത്ത് , മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ പ്രചരണാർത്ഥം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തലശ്ശേരി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ ജില്ലാ കമ്മിറ്റിയംഗം ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി സതി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ പി പ്രഹീദ്,സി കെ റീജ എന്നിവർ സംസാരിച്ചു. മാടപ്പീടിക ,പൊന്ന്യം സ്രാമ്പി, കതിരൂർ, തച്ചോളി മുക്ക് എന്നി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൂളി ബസാറിൽ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ കെ പി പ്രഹീദ്, വി സതി,പി കെ രജിന ,വി കെ രത്നാകരൻ, കണ്ട്യൻ ഷീബ,പറക്കണ്ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.