Latest News From Kannur

രക്ത സാക്ഷി അനുസ്മരണവും, സൗജന്യ മെഡിക്കൽ ക്യാമ്പ് ബോധവത്കരണവും ഒക്ടോബർ 31 ന്

0

ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ
31 ന്സൗജന്യ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തുന്നു.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പൾമണോളജി വിഭാഗത്തിലെ (ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ) ഡോ. പ്രമദ കലയുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധന നടത്തും. ഈ വിഷയത്തിൽ ഡോക്ടറുടെ ബോധവത്കരണ ക്ലാസും ഉണ്ടാവും. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. അർച്ചനയുടെ നേതൃത്വത്തിലും പരിശോധന നടത്തും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയിൽ സൗജന്യ പരിശോധനയും നടക്കും.കണ്ണൂർ ജില്ലാ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.പി.സാജു പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും,
ഇന്ദിരാജി രക്തസാക്ഷിത്വ ദിനവും ന്യൂമാഹി മണ്ഡലം മുൻ പ്രസിഡന്റ് സി.ആർ. റസാഖ് ചരമ വാർഷിക ദിനവും ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.
പ്രഥമ അഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനവും ഇതോടൊപ്പം ആഘോഷിക്കും.
വ്യാഴാഴ്ച രാവിലെ 9:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ ഹിറ സോഷ്യൽ സെൻ്ററിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 27 നകം പേര് റജിസ്ത്ര് ചെയ്യണം.
ഫോൺ: ഷാനു പുന്നോൽ – 8410060606, എൻ.കെ. സജീഷ് -98467 81019, റീമ ശ്രീജിത്ത് -99468 86226.

Leave A Reply

Your email address will not be published.