ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ മുതൽ അഴീക്കൽ വരെയുള്ള തീര പ്രദേശം മുമ്പിലില്ലാത്ത വിധം അടുത്ത കാലത്തായി കടലേറ്റ ഭീഷണി നേരിടുകയാണ്. മാഹി – തലായി ഹാർബറുകളുടെ നിർമ്മാണത്തിന് ശേഷമാണ് ഈ പ്രദേശത്ത് കലലേറ്റ ഭീഷണി രൂക്ഷമായത് . കാലവസ്ഥ വ്യതിയാനം ഏറെയും ബാധിക്കുന്നത് സമുദ്രങ്ങളെയാണ്. ഇത് മൂലം കടൽക്ഷോഭത്തിന് ഇടയാവുന്നു. അത് കടലോരത്ത് തമസിക്കുന്ന ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. ഇതിന് പരിഹാരം കാണാൻ അടിയന്തിരമായും കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് സി പി ഐ എം ന്യൂമാഹി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു
ഏടന്നൂർ സ: ഒ ആബൂട്ടി നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ, വി കെ രത്നാകരൻ, എം കെ സെയ്ത്തു , ഫിദ പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
കെ ജയപ്രകാശൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർമാർച്ചു പ്രകടനവും നടന്നു ഏടന്നൂർ സ:കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. വി ജനാർദ്ദനൻ,പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മൽസര വിജയികൾക്ക് ഏറിയ സെക്രട്ടറി സി കെ രമേശൻ സമ്മാനങ്ങൾ വിതരണം ചെയ്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post