കർണ്ണാട്ടിക്ക് സംഗീതത്തിലെ രാഗങ്ങൾ ഉള്ളിലൊതുക്കി ആർക്കും പാടാവുന്ന നാടൻ ഈണങ്ങളിലൂടെ സിനിമാപാട്ടിനെ ജനകിയമാക്കിയ കെ.രാഘവൻ മാസ്റ്ററുടെ ഓർമ്മദിനമാണിന്ന്.
മലയാള സിനിമാ ഗാനങ്ങൾക്ക് മലയാളത്തിൻ്റെ ഗന്ധർച്ച സ്പർശം നൽകി തലമുറകളെ പാടി ഉണർത്തിയിട്ടാണ് നീലക്കുയിൽ പറന്നകന്നത്.
തലായ് കടപ്പുറത്തെ കൊച്ചു വീട്ടിൽ തിരമാലകളുടെ നിലയ്ക്കാത്ത സംഗീതം കേട്ടിട്ടാണ് തൻ്റെ കുട്ടിക്കാലം അദ്ദേഹം ചിലവഴിച്ചത്.
അറബിക്കടലിൻ്റെ മന്ദമാരുതനേറ്റ് കിടക്കുന്ന കടൽ തീരത്തെ സെൻ്ററിനറി പാർക്കിൽ അന്ത്യവിശ്രമം കൊള്ളുന്ന മാസ്റ്റർക്ക് ഇന്ന് തിരമാലകളാണ് കൂട്ട്.
കടലിൻ്റെ ചൂടും ചൂരും അനുഭവിച്ചു വളർന്ന മാസ്റ്ററുടെ സംഗീതത്തിൽ പക്ഷെ സാഗരഗർജ്ജനമില്ല. സൗമ്യഭാവം മാത്രം.കടലിൻ്റെ സംഗിതം ഒരിക്കലും അദ്ദേഹം സിനിമാ ഗാനങ്ങളിൽ പഞ്ചാത്തലമാക്കിയിട്ടില്ല. ഗാനങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് നാടൻ പാട്ടുകളുടെ കോരിത്തരിപ്പിക്കുന്ന ഈണങ്ങൾ മാത്രം.
രാഘവൻ മാസ്റ്റരുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.
ശശികുമാർ കല്ലിഡുംബിൽ