ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി കുട്ടികളുടെ നാവിന്‍ തുമ്പിൽ സ്വർണ്ണ മോതിരം കൊണ്ടും കൈവിരൽ തുമ്പ് പിടിച്ച് അരിയില്‍ ഹരിശ്രീ കുറിച്ചും തുടർന്ന് ഗ്രന്ഥം വെച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. മഹാനവമി നാളിൽ ക്ഷേത്രത്തിലെ ഭീപാരാധനയ്ക്ക് ശേഷം വാഹന പൂജയും നടന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ലളിത സഹസ്രനാമ പാരായണവും സരസ്വതി പൂജ, ഭജന, ആദ്ധ്യാത്മിക പ്രഭാഷണം, സംഗീതാർച്ചന, അമൃത സംഗീതം, ഭക്തിഗാനസുധ എന്നിവയും നടന്നു.ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.മാങ്ങോട്ടിലമ്മയുടെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് ശ്രീനിവാസ് ചാത്തോത്ത് രചിച്ച വരികള്‍ക്ക് സുരേഷ് ബാബു മാഹി സംഗീതം നല്‍കി, അനൂപ് മടപ്പള്ളി മനോഹരമായി ആലപിച്ച ”മാച്ചോല” എന്ന ഭക്തിഗാനം മാങ്ങോട്ടും കാവിലെ നവരാത്രി മണ്ഡപത്തില്‍ പ്രകാശനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.