തലശ്ശേരി: തലശ്ശേരി വൺ കേരള ആർറ്റിലറി ബാറ്ററി എൻ സി സി യുടെ കമാൻഡിങ് ഓഫീസർ ആയിട്ടുള്ള ലെഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയൽന് യൂണിറ്റ് ഓഫീസും എൻസിസി ഓഫീസുമാരും ചേർന്ന് ഗംഭീര യാത്രയയപ്പ് സംഘടിപ്പിച്ചു.
ചീഫ് ഓഫീസർ എംപി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സുബേദാർ മേജർ എഡ്വിൻ ജോസ്, എൻ സി സി ഓഫീസർമാരായ പോൾ ജസ്റ്റിൻ പ്രശാന്ത് ,രവിദ് ,സജേഷ് ,ജയേഷ് ജോർജ് ,രാജീവൻ ,ദിനിൽ ധനഞ്ജയൻ ,സഞ്ജു ,ബിനിത, ബിബിൻ ,റീഗോ,ജയേഷ് ജോർജ് ,ജൂനിയർ സൂപ്രണ്ട് ഷെറിൻ ,ഹവിൽദാർ പവൻകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രമോഷന് അർഹത നേടിയ ദിനിൽ ധനഞ്ജയൻ, സഞ്ജു, ഫസ്റ്റ് ഓഫീസർ പോൾ ജസ്റ്റിൻ, ജയേഷ് ജോർജ്, സജേഷ് എന്നിവർക്ക് ലെഫ്. കേണൽ ലളിത് കുമാർ ഗോയൽ റാങ്കുകൾ നൽകി. കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് പട്ടാള ആചാരപ്രകാരമുള്ള പുള്ളിംഗ് പരേഡ് നടന്നു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post