ചൊക്ലി:ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൻ.എം.എം.എസ്, യു.എസ്.എസ്,സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.. ഡി.എൻ.ബി പരീക്ഷയിൽ റാങ്ക് നേടി രാഷ്ട്രപതിയിൽ നിന്നും സ്വർണ്ണ മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥിനി ഡോ. സിതാര നാസർ, നാഷണൽ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്ത എൻ.സി.സി കാഡറ്റ് കിരൺ ബേദിയെയും ചടങ്ങിൽ ആദരിച്ചു.. ASP ഷഹൻഷ ഐ പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി.എ എസ് പി യെ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ ഗാർഡ് പാർട്ടി ഗാർഡ് ഓഫ് ഓണർ നൽകി സ്വികരിച്ചു .ഏറ്റവും മികച്ച രീതിയിൽ ഉള്ള ഡ്രിൽ ആണ് എൻ സി സി ഗാർഡ് പാര്‍ട്ടിയുടെതെന്ന് എ എസ് പി അഭിപ്രായപ്പെട്ടു . വിശിഷ്ടാഥിയും കവിയുമായ വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് കെ ടി കെ പ്രതീപൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സി പി ശ്രീജ സ്വാഗതം പറഞ്ഞു. മാനേജർ കെ മനോജ് കുമാർ, ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എൻ.സ്മിത ,ഹയർസെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി എ.രചീഷ്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാർ, എസ് ആർ ജി കൺവീനർ പി.എം രജീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ ഷാജ് കൂടത്തിൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.