പാനൂർ: കൊട്ടിയൂർ പെരുമാൾ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന നെയ്യാട്ടത്തിൽ പങ്കെടുക്കുവാൻ അണിയാരം ശിവക്ഷേത്രത്തിലെ
നെയ്യമൃത് സങ്കേതത്തിൽ സംഘാംഗങ്ങൾ സങ്കേത പ്രവേശനം നടത്തി.അണിയാരം, തേർട്ടോളി, പുറമേരി , കാർത്തികപ്പള്ളി, പാവൂർ, കുളശ്ശേരി എന്നീ മഠങ്ങളിലെ നെയ്യാമൃത് സംഘാംഗങ്ങളാണ് സങ്കേത പ്രവേശനം നടത്തിയത്. 16 ന് വ്യാഴം ചെനക്കൽ , 17 ന് കിണ്ടി കയർ പിരിക്കൽ , 18ന് കലശം കുളി, നെയ്യ് നിറക്കൽ എന്നിവയ്ക്ക് ശേഷം സംഘാംഗങ്ങൾ 19ന് യാത്ര പുറപ്പെടും.19ന് ഇടയാർ , 20 ന് മണത്തണ എന്നിവിടങ്ങളിൽ താമസിച്ചതിനു ശേഷം 21 ന് സംഘാംഗങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരും.21 ന് അർദ്ധരാത്രിയിലാണ് നെയ്യാട്ടം നടക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post