Latest News From Kannur

വർഷങ്ങൾക്ക് ശേഷം 92 ബാച്ച്

0

പാനൂർ : മൂന്ന് പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു ഒത്തുചേരൽ. പാനൂർ ഹൈസ്കൂൾ വിഭജനത്തിന് ശേഷം എസ്എസ്.എൽ.സി. പഠനം നടത്തിയവരാണ് 32 വർഷത്തിനിപ്പുറം വീണ്ടും ഒത്തുചേരുന്നത്.
പാനൂർ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പഠനം തുടങ്ങി വിഭജനത്തിന് ശേഷം പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററിയിലും കെ.കെ.വി. മെമ്മോറിയൽ ഹയർസെക്കൻ്ററിയിലുമായി എസ്.എസ്.എൽ.സി. പഠനം നടത്തിയവരാണ്
മെയ് 5 ന് രാവിലെ 9 മുതൽ വൈകിട്ട് 7 വരെയായി പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ ഒത്തുചേരുന്നത്. അന്നത്തെ ക്ലാസ് മുറികളും സ്കൂൾ അസംബ്ലിയും പുന:സൃഷ്ടിച്ചും പൂർവാധ്യാകരെ ആദരിച്ചും കലാപരിപാടികൾ ഒരുക്കിയും ഒത്തുചേരൽ അവിസ്മരണീയമാക്കുകയാണ്.
രാവിലെ 11 ന് തലശ്ശേരി സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ കെ.വി. സുജേഷ് അധ്യക്ഷനാകും. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പ്രഭാഷണം നടത്തും.
മുൻ പ്രധാന അധ്യാപകരായ എം. ഭാനു മാസ്റ്റർ, എൻ.കെ. സാവിത്രി ,വി പി ചാത്തുമാസ്റ്റർ തുടങ്ങിയവർ ആശ്രംസാ പ്രസംഗം നടത്തും.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒട്ടനവധി പരിപാടികൾ ആസൂത്രണം ചെയ്ത് വരുന്നതായും ഭാരവാഹികൾ അറിയിച്ചു. മരണാനന്തര അവയവ ദാന സമ്മത പത്രം കൈമാറൽ, കോടിയേരി മലബാർ കാൻസർ സെൻ്ററിലേക്ക രക്തദാനം ചെയ്യൽ തുടങ്ങിയവ ആദ്യഘട്ടത്തിൽ നടത്തും. സുവനീർ പ്രകാശനം എൻ.കെ. സാവിത്രി നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം.കെ.ബിജു കെ.പി. രാജീവൻ, എം പി. ഉണ്ണികൃഷ്ണൻ, സൂരജ് ധർമ്മാലയം,ഫരീദ് കേളോത്ത്, പി.കെ. സലീം, കെ.പി. സുനിത, കെ.പി. ബിജിഷ , കെ.പി. ഷീജിത്ത്, എം.രഞ്ജിത്ത്, കെ.പി.മനീഷ , എം.വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.