പാനൂർ: 2024 ഫെബ്രുവരി 13 മുതൽ 16 വരെ പാനൂർ കൂറ്റേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഫെബ്രുവരി 13 മുതൽ 16 വരെ നടത്തപ്പെടുകയാണ്. 13 ന് രാത്രി 7 .45 നും 8 .30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുന്നതാണ്. 14 ,15 ,16 എന്നീ ദിവസങ്ങളിൽ നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്ണുമൂർത്തി തിറകളും 16 ന് ഉച്ചയ്‌ക്ക് പ്രധാന ദേവിയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നതാണ്. രാത്രി ആറാട്ടോടെ കൊടിയിറങ്ങി ഉത്സവം സമാപിക്കുന്നതാണ് .