കോഴിക്കോട്: കോഴിക്കോട് വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യുടെ നേത്യതത്തിൽ എൻ. സി സി കാലിക്കറ്റ് ഗ്രൂപ്പ് ഹെഡ്‌കോട്ടേഴ്‌സിൽ വച്ച് നടക്കുന്ന ദശദിന കംബൈൻഡ് ആന്വൽ ട്രെയിനിംഗ് ക്യാമ്പിൽ കേഡറ്റുകൾക്ക് സെർവിക്കൽ ക്യാൻസർ ബോധവത്‌കരണ മാസാചാരണത്തിൻ്റെ ഭാഗമായി സെർവിക്കൽ ക്യാൻസർ ബോധവത്കരണ ക്ലാസ്സും എച്ച് പി വി വാക്സിനേഷൻ പ്രതിജ്ഞയും നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ കലക്‌ടർ ശ്രീ സ്നേഹൽ കുമാർ സിംഗ് ഐ എ.സ്. നിർവഹിച്ചു. വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി.സിയുടെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയൽ അദ്ധ്യക്ഷനായ ചടങ്ങിൽ സുബൈദാർ മേജർ വി.സി. ശശി സ്വാഗതം പറഞ്ഞു. കണ്ണൂർ ഓൺക്യൂർ പ്രിവെൻറ്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്ററിലെ ക്യാൻസർ ഡോക്‌ടർമാരായ ഡോ അബ്‌ദുള്ള കെപി ഡോ ദീപ്തി ടി ആർ എന്നിവർ ബോധവൽകരണ ക്ലാസ്സിനു നേതൃത്വം നൽകി. കാലിക്കറ്റ് കമാൻഡർ ഡി കെ പത്ര സുബൈദാർ മേജർ എഡ്‌വിൻ ജോസ്, എൻ.സി.സി ഓഫീസർമാരായ പ്രശാന്ത് പി. വി, രഞ്ജിത്ത് നരായി, രാവിദ് ടി പി.ബിനിത വി ജെറിവ്യ.കെ. എൻ.സി.സി. ഇൻസ്ട്രക്‌ടർമാർ ഏകദേശം 300 ഓളം എൻ സി സി കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.