ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ക്ഷേത്ര, മാതൃസമിതി ഭാരവാഹികൾ നേതൃത്വം നൽകി.ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റ ഭാഗമായി രാവിലെ ലളിതാസഹസ്രനാമം, വൈകുന്നേരം ഭജന, ഒക്ടോബർ 22ന് ഗ്രന്ഥം വെപ്പ്,23ന് വാഹനപൂജ,24ന് വിദ്യാരംഭം എന്നി ദിവസങ്ങളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.അടുത്ത ആയില്യം നാൾ ആഘോഷം നവംബർ 6 തിങ്കളാഴ്ച.