കണ്ണൂർ : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍, ബിപിഎല്‍ കാര്‍ഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.