കരിയാട് : സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.ജെ.പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കരിയാട് മേഖല കാൽനട ജാഥ നടന്നു. ബാലപീടികയിൽ സി.പി.ഐ ജില്ല അസി.സെക്രട്ടറി എ. പ്രദീപൻ ജാഥ ലീഡർ നാങ്കണ്ടി രവിക്ക് പതാക കൈമാറി ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. കെ.കെ. ബാലൻ അധ്യക്ഷനായി. രാജൻ ശബരി സ്വാഗതം പറഞ്ഞു. പുതുശ്ശേരി മുക്ക് , മുക്കളിക്കര തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ കരിയാട് കെ.എൻ.യു.പി. സ്കൂൾ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ്. നിഷാദ് ഉദ്ഘാടനം ചെയ്തു. പി.പ്രഭാകരൻ അധ്യക്ഷനായി. വിചിത്രൻ സ്വാഗതം പറഞ്ഞു. കെ.കെ. ബാലൻ, അഡ്വ. ശ്രീശൻ, എം. ബാലൻ, പൊന്ന്യം കൃഷ്ണൻ , സി.എൻ ഗംഗാധരൻ, വി.പി.അശോകൻ , പ്രേമൻ , ഇ. പുരുഷു, ശ്രീധരൻ എന്നിവർ സംസാരിച്ചു.