മാഹി : സ്വാതന്ത്ര്യത്തിന്റെ 75)o വാർഷികം -ആസാദി കാ അമൃത്മഹോത്സാവത്തിൻ്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതൽ 30 വരെ “മേരി മിട്ടി മേരാ ദേശ് “- “എന്റെ മണ്ണ് എന്റെ രാജ്യം”എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് മാഹിയിൽ വിപുലമായ തുടക്കം. മാഹി ജില്ലാ ഭരണകൂടം, മാഹി മുനിസിപ്പാലിറ്റി, നെഹ്റു യുവ കേന്ദ്ര, പന്തക്കൽ ഐ കെ കെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, പ്രഭ മഹിളാ സമാജം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരുപാടി സംഘടിപ്പിച്ചത്. പന്തക്കൽ ഐ കെ കെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല പരുപാടി മാഹീ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ. ശിവരാജ് മീന ഉദ്ഘാടനം ചെയ്തു. മാഹീ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീമതി. രമ്യ. കെ അത്യക്ഷത വഹിച്ച ചടങ്ങിൽ മാഹീ മുനിസിപ്പൽ കമ്മിഷണർ ശ്രീ. എസ്. ഭാസ്കരൻ. വിശിഷ്ടാഥിതി ആയിരുന്നു. പന്തക്കൽ ജി എച് എസ് എസ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. വി വി ചന്ദിനി മുഖ്യ പ്രഭാഷണം നടത്തി. സാവിത്രി നാരായണൻ, റാഷിത സി ഇ,ജ്യോതി പവിത്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച അഞ്ചുപ്രതിജ്ഞ (പാഞ്ച്പ്രൺ) എടുക്കുകയും ദേശീയഗാനം ആലപിക്കുകയും ഫല വൃക്ഷ തൈ നടുകയും മുതിർന്ന സേനയിൽ നിന്ന് വിരമിച്ചവരെ ആദരിക്കുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാനസർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധസൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധസംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ്പരിപാടികൾ സംഘടിപ്പിക്കുന്നത്
പരിപാടികളുടെ ഭാഗമായി ആഗസ്റ് 9 മുതൽ 15 വരെ ജില്ലയിൽ 5 സ്ഥലങ്ങളിൽ ആയി രാജ്യത്തിവേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു അമൃതവാടിക നിർമ്മിക്കും. പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യരക്ഷയ്ക്കായി ധീരരക്തസാക്ഷിത്വം വഹിച്ചസൈനികർ, അർദ്ധസൈനികർ, എന്നിവരുടെ സ്മാരകമായി അമൃത്വാടികയുടെ സമീപമോ ജില്ലാ ഭരണകൂടം തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.
സ്വാതന്ത്ര്യസേനാനികളുടെ കുടുംബാഗങ്ങൾ രാജ്യസുരക്ഷക്കുവേണ്ടി സുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനീക അർദ്ധസൈനീകസേനാഗംങ്ങൾ എന്നിവരെ ആദരിക്കും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയപതാക ഉയർത്തും.
ആഗസ്റ് 16 മുതൽ 25 വരെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിക്കുകയും, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണും ജില്ലാകേന്ദ്രത്തിൽ സമാഹരിച്ച് നെഹ്റുയുവകേന്ദ്രയുടെ വാളണ്ടിയർമാർ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കുo
രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തിൽ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡൽഹിയിലെ കർത്തവ്യപഥിനു സമീപം അമൃത വാടിക തീർക്കുo.. പ്രധാനമന്ത്രിയും മറ്റു രാഷ്ട്ര നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.