എടക്കാട്: കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കടമ്പൂരിലെ പി മോഹനൻ മാസ്റ്റരുടെ (മോഹൻ കാടാച്ചിറ) പ്രഥമ കഥാസമാഹാരം ‘കണ്ണീരോർമ്മകൾ’ 6 ന് ഞായറാഴ്ച പ്രകാശനം ചെയ്യും. കടമ്പൂർ നോർത്ത് യു.പി സ്കൂളിൽ വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത കഥാകൃത്ത് ടി.പി വേണുഗോപാലൻ പ്രകാശനം നിർവഹിക്കും. ടി.കെ.ഡി മുഴപ്പിലങ്ങാട് ഏറ്റുവാങ്ങും. കവി സതീശൻ മോറായി പുസ്തകം പരിചയപ്പെടുത്തും. ലൈബ്രറി കൗൺസിൽ കടമ്പൂർ നേതൃസമിതിയും പാട്യം ഗോപാലൻ സ്മാരക ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ.
Sign in
Sign in
Recover your password.
A password will be e-mailed to you.