പള്ളൂർ: പള്ളൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ചു പള്ളൂർ: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ നിയമ പേരാട്ട വിജയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളൂർ ടൗണിലും ഇരട്ടപിലക്കൂലിലും കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കുവെച്ചു. കെ.വി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സതീശൻ തെക്കയിൽ, ഉത്തമ തിട്ടയിൽ, അലി അക്ബർ ഹാഷിം, കെ.പി.ഉദയകുമാർ, ശിവൻ തിരുവങ്ങാടൻ, പി.വി.മധു, അൻസിൽ അരവിന്ദ്, പി.കെ.ശ്രീധരൻ മാസ്റ്റർ, രാജൻ കെ പള്ളൂർ, ടി.ആസാദ്, കെ.വി.സന്ദീവ്, രാജീവൻ, ബാലകൃഷ്ണൻ എന്നിവർ നേത്രത്വം നൽകി.