തലശേരി: ഏകീ കൃത പൊതു സർവ്വീസിൽ നഗരസഭ കണ്ടിജന്റ് തൊഴിലാളികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്മുനിസിപ്പാൽ കണ്ടീ ജന്റ് എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ (ഐ.എൻ.ടി.യു. സി) തലശേരി നഗരസഭാ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.
ധർണ്ണ യൂനിയൻ പ്രസിഡണ്ട് പി.ജനാർദ്ദൻ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഷർമ്മിള,നഗരസഭാ കൗൺസിലർഎൻ.മോഹനൻ,എൻ.കെ.ലതിക,പി.ജയശ്രീ,എം.ഉമേശൻഎന്നിവർ സംസാരിച്ചു.