പാട്യം: പാട്യം സർവീസ് സഹരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മികവ് 2023 പ്രതിഭ സംഗമം ഓഗസ്റ്റ് 5 ശനിയാഴ്ച്ച 2 മണിക് പാട്യം ഗ്രാമപഞ്ചായത് ഹാളിൽ നടക്കുന്നു .
2022 -2023 വർഷത്തെ SSLC ,+ 2 , Full A+, ഉന്നത വിദ്യാഭ്യാസ രംഗത്തെ ജേതാക്കളായ പ്രതിഭകളെ പാട്യം സർവീസ് സഹരണ ബാങ്ക് അനുമോദിക്കുന്നു.പാട്യം ഗ്രാമപഞ്ചായത് പ്രസിഡൻറ് ശ്രീ : എൻ .വി ഷിനിജയുടെ അധ്യക്ഷതയിൽ ബഹു :ഖാദി ബോർഡ് വൈസ് ചെയര്മാൻ ശ്രീ :പി ജയരാജൻ ഉപഹാരസമർപ്പണവും ,ക്യാഷ് അവാർഡ് വിതരണവും, ഖാദി യൂണിഫോം ഉദ്‌ഘാടനവും നിർവഹിക്കും .അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ കുത്തുപറമ്പ ശ്രീ : അജീഷ് കെ സ്റ്റുഡന്റസ് SB ലിസ്റ്റ് സ്വീകരിക്കും .തുടർന്ന് ശ്രീ : കെ .പി പ്രദീപ് കുമാർ ,എം സി രാഘവൻ മാസ്റ്റർ ,കെ .വി പ്രേമൻ ,എ പ്രദീപൻ ,കെ .പി പ്രമോദൻ ,എൻ രമേശ് ബാബു , എ രാമചന്ദ്രൻ,ടി ദേവാനന്ദൻ , തുടങ്ങിയവർ ആശംസ നേരുന്നു .ചടങ്ങിൽ പാട്യം സർവീസ് ബാങ്ക് പ്രസിഡണ്ട് ശ്രീ : കെ കരുണാകരൻ സ്വാഗതവും ,സെക്രട്ടറി പാട്യം SCB ശ്രീ :പി മനോഹരൻ നന്ദിയും പറയും .