എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറി വനിതാവേദി സംഘടിപ്പിച്ച “പെൺവായന” പരിപാടി കവയിത്രി വി.എം മൃദുല ഉദ്ഘാടനം ചെയ്തു. പി പത്മാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, എഴുത്തുകാരി രൂപ രാജേന്ദ്രൻ, സി.ആർ. സി കോഓർഡിനേറ്റർ ശ്രുതി, എം.കെ അബൂബക്കർ എന്നിവർ സംസാരിച്ചു. കെ.വി. ശ്രീമതി, എൻ ബീന, കെ സനിഷ, നസീമ.പി, നിഷീദ കെ, റംസീ ഷിയാദ്, എം സൈറാബാനു, ലക്ഷ്മി.കെ.കെ, പി.വി പ്രേമവല്ലി, എം.കെ മറിയു, ശ്രുതി ടീച്ചർ എന്നിവർ വായനാനുഭവം അവതരിപ്പിച്ചു. എം.കെ മറിയു ഒന്നാം സ്ഥാനം നേടി. കെ.കെ ലക്ഷ്മി സ്വാഗതം പറഞ്ഞു.