മാഹി:ഹിന്ദു ബനാറസ് യൂനിവേഴ്സിറ്റി പെയിൻ്റിങ്ങ് വിഭാഗത്തിലെ സുരേഷ് കെ.നായർ മാഹി മലയാള കാലാ ഗ്രാമം സന്ദർശിച്ചു. ചിത്രകലാ വിഭാഗം വിദ്യാർത്ഥികളുമായി കലയും കാലവും ചുമർചിത്രകലയും പാരമ്പര്യവും ഒപ്പം ആധുനിക കലാ സമൂഹം നേരിടുന്ന ദൈനം ദിന കലാപരിസരങ്ങളെക്കുറിച്ചുമെല്ലാം വിദ്യാർത്ഥികളുമായി സംവദിച്ചു.. ലോകത്ത് നിലവിലുള്ളകല പഠനസ്കാളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ എന്നിവയെ കുറിച്ച് ബോധവാന്മാരാക്കി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്ക് തൻ്റെ പേരെഴുതിയ ചിത്രം സമ്മാനിച്ച്, ചടങ്ങിൽ സുരേഷ് കുത്ത് പറമ്പ് ,നി ബിൻ രാജ്, പ്രശാന്ത് ഒളവിലം സംസാരിച്ചു.ചിത്രവിവരണം: സുരേഷ് കെ നായർക്ക് അർജുൻ വിശ്വനാഥ് ഉപഹാരം സമ്മാനിക്കുന്നു.