Latest News From Kannur

ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ സമാപനം

0

പാനൂർ:  തലശേരി താലുക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ സമാപനംഐ. വിദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രത്തിൽ മൊകേരി, പാത്തിപ്പാലത്ത് പഞ്ചായത്ത് ഹാളിൽ നടന്നു. .പരിപാടിയുടെ ഉദ്ഘാടനം കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചു. കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.പ്രൊഫ. വി. കാർത്തികേയൻ നായർ (തിരുവനന്തപുരം) മാനവിക മൂല്യങ്ങളുടെ പുനർവായന എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടരി പി.കെ. വിജയൻ ഗീതാഞ്ജലി വിവത്തനം ചെയ്ത കവയിത്രി ശാന്തമ്മ കൂരാറയെ ആദരിച്ചു. തദവസരത്തിൽ ഡോ.കെ.വി. ശശിധരൻ. ടി.ടി.കെ.ശശി, ഇ നാരായണൻ, എൻ.കെ. ജയപ്രസാദ് താലുക്ക് സെക്രട്ടരി പവിത്രൻ മൊകേരി സംസാരിച്ചു.

Leave A Reply

Your email address will not be published.