പാനൂർ : തെരുവ് നായകളെ സംരക്ഷിക്കുന്നവരെ പൊതുജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് അഡ്വ.അഭിലാഷ് മാത്തൂർ. മനുഷ്യസ്നേഹി കൂട്ടായ്മ പാനൂർ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ജനരക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർ, അവരുടെ വീടുകളിലേക്ക് മാറ്റി ഷെൽട്ടർ ഒരുക്കണം. അതോടൊപ്പം അനിമൽ ബർത്ത് കൺട്രോൾ നിയമം കർശനമായി പാലിക്കണമെന്നും, നിയമത്തിലെ അപാകം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. മനുഷ്യസ്നേഹി കൂട്ടായ്മ ചെയർമാൻ ഇ.മനീഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ എം. രത്നാകരൻ, റഷീദ് പാനൂർ, രാജേന്ദ്രൻ തായാട്ട്, വി.പി.ജിതേഷ്, പി.സുരേഷ്, എം.പി.പ്രകാശൻ , സി കെ വൻസരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. വന്ദന രാജൻ സ്വാഗതവും, ഇ.കെ.സുഗതൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.