Latest News From Kannur

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനമേറ്റു.

0

കോടിയേരി : കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി കെ. ശശിധരൻ മാസ്റ്റർ സ്ഥാനമേറ്റു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.  കെ.പി.സി.സി നിർവാഹക സമിതി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സി.ടി സജിത്ത്, വി.എൻ ജയരാജ് എന്നിവർ സംസാരിച്ചു. വിവിധ ബൂത്ത് കമ്മിറ്റികൾ കെ.ശശിധരൻ മാസ്റ്ററെ ഷാളണിയിച്ച് അനുമോദിച്ചു. സിനിമാ – സീരിയൽ താരം രാജേന്ദ്രൻ തായാട്ട്, സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണ നിർമ്മാണത്തിൽ ഒന്നാമതെത്തിയ വി.പി രാജൻ മാസ്റ്റർ, ആറ് പതിറ്റാണ്ടായി സംഗീതരംഗത്തുള്ള എം.വസന്തകുമാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട്  പി പ്രേമനാഥൻ സ്വാഗതവും, കെ.ശശിധരൻ നന്ദിയും പറഞ്ഞു.വിവിധ ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാരെ ചടങ്ങിൽ ആദരിച്ചു.

Leave A Reply

Your email address will not be published.