ബാബു പൂതമ്പാറ
പാനൂർ; ശ്രീനാരായണ ഗുരുദേവൻ നടത്തിയ സാമൂഹ്യ വിപ്ലവത്തിനിന്നുംപ്രസക്തിയുണ്ടെന്ന് എസ് എൻ ഡി പി യോഗം ഡയരക്ടർ ബോർഡഗം ബാബു പൂതമ്പാറ പറഞ്ഞു. എസ് എൻ ഡി പി ചമ്പാട് ശാഖ വാർഷിക ജനറൽ ബോഡി യോഗം ചോതാവൂർ ഹയർസെക്കണ്ടറി സ്ക്കൂളിൽ ആദ്യകാലപ്രവർത്തകനായിരുന്ന “പി.പി നാരായണൻ നഗറിൽ ” ചേർന്നയോഗത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു നടത്തിയ സാമൂഹ്യ വിപ്ലവം രക്തചൊരിച്ചലില്ല കലാശിച്ചത് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലുമാണ്. അധ:സ്ഥിതരെന്നു പറഞ്ഞു വന്നവരെ ഗുരു അതിലൂടെ മനുഷ്യനാക്കി പരിവർത്തിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠംസ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പാനൂർ യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, യൂത്ത്മൂവ്മെന്റ് പ്രസിഡണ്ട് എം കെ.രാജീവൻ , പി രാജൻ, കെ. ചിത്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ സ്വാഗതവും ദിനേശൻ പച്ചോൾ .നന്ദിയും പറഞ്ഞു.