ചാലക്കര : അകലങ്ങളിൽ താമസിക്കുന്ന ,ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവർ , ഒന്നിച്ചു ചേരുമ്പോഴുള്ള സ്നേഹപ്രകടനങ്ങളും കൊച്ചു വർത്തമാനങ്ങളും സ്നേഹവിതുമ്പലുകളും കൂടിച്ചേർന്ന് , വികാര തീവ്രവും ഹൃദ്യവും ഇഷ്ടപ്രകടനങ്ങളാൽ ഊഷ്മളവുമായ ഒരു കുടുംബസംഗമത്തിന് മയ്യഴി ചാലക്കര കമ്മ വീട്ടിൽത്തറവാട് വേദിയായി.
ഒന്നിച്ചിരുന്നുണ്ണാനും കളിചിരികൾക്കും കുടുംബ വിശേഷങ്ങൾ പറയാനുമുള്ള നല്ലൊരവസരമായി കുടുംബാംഗങ്ങൾ ഈ കൂടിച്ചേരലിനെ ഉപയോഗിച്ചു. ഒരു പകലിന്റെ പകുതി മാത്രം ദൈർഘ്യമുള്ള ഈ കൂട്ടായ്മയിൽ എല്ലാവരും ഒരേ പോലെ ആഗ്രഹിച്ച ഏക കാര്യം ഇനിയും ഇത്തരം കൂട്ടായ്മകൾ ഉണ്ടാകണമെന്നതാണ്. ഒരു വട്ടം കൂടി …… ഇനിയുമിനിയും …… ഒന്നിക്കാമെന്ന് മനസ്സിൽ നിനച്ചാണ് കുടുംബാംഗങ്ങൾ പിരിഞ്ഞത്. കുടുംബാംഗങ്ങളിൽ മുതിർന്നവരെ ആദരിച്ചും അവരുടെ ആശീർവാദം തേടിയും കുടുംബ ബന്ധങ്ങളുടെ സ്നേഹം പകരൽ വികാര തീവ്രമായി.
പി.കെ. ജനാർദ്ദനൻ ,വിജയൻ ,സുരേന്ദ്രൻ ,സുരേഷ് [അശോകൻ ]ശിവൂട്ടി ,രഞ്ജു,ലീല ,വനജ,സാവിത്രി
തുടങ്ങിയവർ കമ്മവീട്ടിൽ തറവാട് സംഗമത്തിന് നേതൃത്വം നൽകി.