ബൊഗോട്ട: അധികമായി ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവൻ സന്തോഷം എന്നാണ് അദ്ദേഹം കുറിച്ചത്. രക്ഷാപ്രവർത്തകർ കുട്ടികളെ പരിപാലിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.