Latest News From Kannur

നാദാപുരത്ത് കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഉണർവ്വ് 2022 പരിശീലന പരിപാടിയുടെ സമാപനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

0

നാദാപുരം ഗ്രാമപഞ്ചായത്തിലെ 424 അയൽക്കൂട്ടങ്ങൾക്ക് വിവിധ വരവുകൾ ചെലവുകൾ എന്നിവ രേഖപ്പെടുത്തുന്നതിന് അക്കൗണ്ടിംഗ് പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉണർവ് 2022 എന്നപേരിൽ കണക്കെഴുത്ത് പരിശീലനം സംഘടിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് മെയ് 26 മുതൽ 30 വരെ ആയിരുന്നു പരിശീലനം ,പരിശീലനത്തിന്റെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജനീത ഫിർദൗസ്, എംസി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെമ്പർമാരായ പി പി ബാലകൃഷ്ണൻ ആയിഷ ഗഫൂർ, വി പി കുഞ്ഞിരാമൻ, സിഡിഎസ് ചെയർപേഴ്സൺ പി .പി റീജ , അസി.സെക്രട്ടറി ടി പ്രേമാനന്ദൻ, അക്കൗണ്ടന്റ് കെ സിനിഷ. എന്നിവർ സംസാരിച്ചു. കുടുംബശ്രീ പരിശീലനം ടീം ആയ കാസ് ഓഡിറ്റ് ടീമാണ് പരിശീലനം നൽകിയത് .അക്കൗണ്ടിംഗ് ബുക്കുകൾ, ബാങ്ക് പാസ്ബുക്ക് വെരിഫിക്കേഷൻ ത്രിഫ്റ്റ് രജിസ്റ്റർ, പലിശ കണക്കുകൂട്ടുന്ന വിധം ഇവയെല്ലാം പരിശീലനത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് മനസ്സിലാക്കുവാൻ പരിശീലനം ഉപകരിച്ചു.

Leave A Reply

Your email address will not be published.