Latest News From Kannur

സംസ്ഥാനത്ത് കാലവർഷം എത്തി; മൺസൂണിന്റെ വരവ് മൂന്ന് ദിവസം നേരത്തെ

0

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ നിലയെ അപേക്ഷിച്ച് മൂന്ന് ദിവസം മുൻപേയാണ് സംസ്ഥാനത്ത് കാലവർഷം എത്തുന്നത്.

 

അതേസമയം കാലവർഷം ജൂൺ ആദ്യ വാരത്തിൽ തന്നെ ദുർബലമാകാൻ സാധ്യതയുണ്ട്. എങ്കിലും പിന്നീട് മഴ ശക്തിപ്പെ‌ടുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂൺ ഒന്ന് വരെ  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.