Latest News From Kannur

പാരാലിമ്പിക്സിൽ ഇന്ത്യയുടെ പ്രവീൺ കുമാറിന് വെള്ളി മെഡൽ

0

 

ടോക്യോ | പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ഒരു മെഡൽ തിളക്കം. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ റെക്കോഡോടെയാണ് പ്രവീൺ കുമാർ വെള്ളി നേടിയത്. 2.07 മീറ്റർ ചാടിയാണ് പ്രവീൺ മെഡൽ സ്വന്തമാക്കിയത്.
ആദ്യ ശ്രമത്തിൽ 1.83 മീറ്റർ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നു .ഈ ഇനത്തിൽ ബ്രിട്ടന്റെ ജൊനാതൻ ബ്രൂം എഡ്വാർഡ്‌സ് സ്വർണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം

ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്‌സിലെ മെഡൽ നേട്ടം 11 ആയി ഉയർന്നു. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Leave A Reply

Your email address will not be published.