തലശ്ശേരി :
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,
ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,
ഒഴിവുള്ള തസ്തികകൾ നികത്തുക ,താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കുക, പ്രമോഷൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിനി വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധ കരിദിന പരിപാടി ഐ എൻടിയുസി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.
പി.വി രാധാകൃഷണൻ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെകട്ടറി
സാഹിർ പാലക്കൽ , എസ്ടിയു സംസ്ഥാന കമ്മിറ്റിയംഗം രാജീവൻ എൻ കെ , ഐ എൻ ടി യു സി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഗഫൂർ കെ , യുഡി ഇ ഇ എഫ് സംസ്ഥാന ട്രഷറർ പ്രശാന്ത് കെ.കെതുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ഡിവിഷൻ സെക്രട്ടറി ശംസു കെ.കെ . സ്വാഗതവും ഡിവിഷൻ പ്രസിഡണ്ട് അനൂപ് കെ. അദ്ധ്യക്ഷനും രമേശ് ബാബു കെ. നന്ദിയും പറഞ്ഞു.