പാനൂർ :
പാനൂർ നഗരസഭയിലെ 25 , 26 , 27 വാർഡുകളിലൂടെ കടന്നു പോകുന്ന പള്ളിക്കുനി – കക്യപ്രത്ത് റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കുക , സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപക്കുള്ള പ്രവർത്തി ഉടൻ സ്വീകരിക്കുക , പാനൂർ നഗരസഭയുടെ അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പടന്നക്കരയിൽ എൽ.ഡി. എഫിൻ്റെ നേതൃത്ത്വത്തിൽ ജനകീയ പ്രതിഷേധയോഗം നടത്തി. സി. പി. ഐ . എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അധ്യക്ഷനായി , മനോജ് മാണിക്കോത്ത് സ്വാഗതം പറഞ്ഞു . എം.ടി.കെ ബാബു , സന്തോഷ് . വി. കരിയാട് , പി. പ്രഭാകരൻ , വി.കെ. ശശി , പി.കെ . രാജൻ , ബിന്ദു മോനാറത്ത് എന്നിവർ സംസാരിച്ചു .