കണ്ണൂർ : കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി ജോലി ചെയ്യുന്നതിന് 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ് കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. തിരഞ്ഞെടുക്കപ്പെട്ടവർ 5000 രൂപയുടെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്വന്തംപേരിൽ കരുതൽ നിക്ഷേപമായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സപ്തംബർ 20 ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക്: 9746881779.
Sign in
Sign in
Recover your password.
A password will be e-mailed to you.