ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും പ്രസിഡണ്ട് സുനിൽ കേളോത്തിൻ്റെ അദ്ധ്യക്ഷതയിൽ മാഹി പോലിസ് സബ്ബ് ഇൻസ്പെക്ടർ സുനിൽ പ്രശാന്ത് നിർവ്വഹിച്ചു.
പൂക്കളമത്സരം, ഉറിയടി, ലെമൺ സ്പൂൺ, കസേരക്കളി, സുന്ദരിക്ക് പൊട്ടു തൊടൽ, കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു. സത്യൻ കേളോത്ത് മുഖ്യഭാഷണം നടത്തി. കെ.കെ.രാജീവ്, നസീർ കേളോത്ത്, സന്ദീപ് പ്രഭാകർ സംസാരിച്ചു.