പാനൂർ :
കെ. കെ. വി. മെമ്മോറിയൽ പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു.
കെ. കെ. വി. മെമ്മോറിയൽ പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലും, പി. ആർ. മെമ്മോറിയൽ പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലും സേവനമനുഷ്ഠിച്ച മുതിർന്ന അധ്യാപകരായ എം. ഭാനു, കെ.പി.ശ്രീധരൻ, ടി.എൻ. രാജഗോപാലൻ, ഇ. ഗോപാലൻ, സുമിത്ര. പി, ശാന്തകുമാരി.പി, നന്ദനൻ. പി, ലക്ഷ്മിക്കുട്ടി.എസ്, കെ.പി.കുഞ്ഞിക്കണ്ണൻ, സതി. പി, സൗദാമിനി. ടി, ലക്ഷ്മി. സി. കെ, സാവിത്രി.എൻ. കെ എന്നിവരെയാണ് വീട്ടിലെത്തി ആദരിച്ചത്.
എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പ്രബിജ. പി. വി, അർഷിൻ. ആർ, മേഘപ്രിയ. വി. സി, എൻ എസ് എസ് വളണ്ടിയർ മാരായ നന്ദ വിശ്വാസ് ഒ. കെ, നവാമിക, എസ്. മോഹൻ എന്നിവർ നേതൃത്വം നൽകി.