കണ്ണൂര്‍ : കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ. കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ.കെ. ശ്രീലേഖ.
ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ദമ്ബതികളുടെ ഇളയമകൻ ഷിബിൻ ബഹ്റൈനില്‍ നിന്നും നാട്ടിലെത്തിയത്. ഷിബിനെ കൂട്ടിക്കൊണ്ടു വരാനായി വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷിനെ നേരത്തേ തന്നെ പ്രേമരാജൻ ഏർപ്പാട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സരോഷ് വീട്ടിലെത്തി പ്രേമരാജനെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ-ശ്രീലേഖ ദമ്ബതികളുടെ മരണം അലവില്‍ ഗ്രാമത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് അയല്‍വാസി സരോഷ്. ഇന്നലെ വൈകിട്ട് ഏറെനേരം ഫോണ്‍ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാതായപ്പോള്‍ അസ്വാഭാവികത തോന്നി.
അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കിടപ്പുമുറിയില്‍ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകള്‍ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുറിയില്‍ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയില്‍ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തില്‍ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.
ദമ്ബതികളുടെ മൂത്തമകൻ പ്രിബിത്ത് ഓസ്ട്രേലിയയിലാണ്. പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകള്‍ നടത്തുക. വീട്ടില്‍ പൊലീസ് പരിശോധന ഇന്നു പുലർച്ചെ വരെ നീണ്ടു. പുലർച്ചെയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. വളപട്ടണം എസ്‌എച്ച്‌ഒ പി.വിജേഷ്, എസ്‌ഐ ടി.എം.വിപിൻ എന്നിവർ അന്വേഷണത്തിനു നേതൃത്വം നല്‍കി.