ന്യൂ മാഹി : മാഹിപാലം ഭാഗത്തേക്ക് മയക്കുമരുന്നുമായി യുവതിയെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ മാഹിയിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനി പി കെ റുബൈദയാണ് മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി പിടിയിലായത്.ദേശീയപാതയിൽ മാഹി പാലത്തിന് സമീപം പരിമഠത്ത് വെച്ചാണ് ഇവരെ ഡാൻസാഫ് ടീം അംഗങ്ങളും ന്യൂ മാഹി പൊലീസും ചേർന്നു പിടികൂടിയത്. പ്രതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂ മാഹി പൊലീസ് സബ് ഇൻസ്പെക്ടർ എം പ്രശോഭ്, എ.എസ്.ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ റിജിൽനാഥ് എന്നിവർക്ക് ഒപ്പം ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.