Latest News From Kannur

*ലോക സൈക്കിൾ ദിനം ആചരിച്ചു*

0

മയ്യഴി സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ ആഭിമുഖ്യത്തിൽ മയ്യഴി ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ഓർക്കാട്ടേരി ഗാന്ധി പ്രതിമക്ക് കീഴിൽ ലോക സൈക്കിൾ ദിനാചരണം സംഘടിപ്പിച്ചു.

മയ്യഴിയിൽ നിന്നും സൈക്കിളിൽ എത്തിയ പതിനഞ്ചോളം പേരുടേയും സമീപ പ്രദേശത്തേയും കൂട്ടായ്മയുടെ സംഗമത്തെ ഓർക്കാട്ടേരി എട്ടാം വാർഡ് അംഗം ശ്രീമതി .കെ .പി .ബിന്ദു ഉത്ഘാടനം ചെയ്തു.

സമീപകാലത്ത് കണ്ടു വരുന്ന അതി ഭീതിതമായ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വിപത്തിനെ ഇത്തരം സൈക്കിൾ ലഹരിയിലൂടെ തടുത്തു നിർത്താൻ കഴിയണമെന്ന് മുഖ്യഭാഷണത്തിൽ കെ.പി. ബിന്ദു അഭിപ്രായപ്പെട്ടു.

അഡ്വ.ടി. അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച പ്രഭാത കൂട്ടായ്മയിൽ ഓർക്കാട്ടേരിയിലെ തല മുതിർന്ന സൈക്കിൾ യാത്രികനായ ശ്രീധരേട്ടനെ ആദരിച്ചു.

മയ്യഴി ലയൺസ് ക്ലബ്ബ് പ്രതിനിധി രാജേഷ്.വി.ശിവദാസ് ആശംസാ ഭാഷണം നടത്തി. ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു.

സൈക്കിൾ സവാരി കൂട്ടായ്മക്ക് ആനന്ദ് സി.എച്ച്.ഇ, എ.സുധാകരൻ, വികാസ്.എ ടി, വികാസ് ചെമ്മേരി എന്നിവർ നേതൃത്വം നൽകി.

 

 

 

 

Leave A Reply

Your email address will not be published.