*എം.മുകുന്ദന്റെ ആത്മകഥാ സ്പർശിയായ എന്റെ എംബസിക്കാലം* *ചിത്ര പ്രദർശനം മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ ഉത്ഘാടനം ചെയ്തു*.
മയ്യഴി: എം.മുകുന്ദൻ്റെ ആത്മകഥാ സ്പർശിയായ എൻ്റെ എംബസിക്കാലത്തിന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രശാന്ത് ഒളവിലം വരച്ച ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം ന്യൂമാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ഒരാഴ്ചത്തെ പ്രദർശനം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ഡോ.എ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.കെ.മാരാർ ചിത്രപരിചയം നടത്തി. 38 വർഷത്തെ എം.മുകുന്ദൻ്റെ ഡൽഹി ജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകളാണ് എൻ്റെ എംബസിക്കാലമെന്ന പേരിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. മലയാളികൾ ജീവിക്കുന്നത് ആശയങ്ങളിലാണെന്ന് എം. മുകുന്ദൻ പറഞ്ഞു. ഒരു കഥകാരനെ കുറിച്ചു ഇത്തരം ഒരു ചിത്ര പ്രദർശനം ആദ്യമായിട്ടാണെന്നു കെ കെ മാരാർ അഭിപ്രായപെട്ടു. പി കെ സത്യനന്ദൻ, Dr. എ വത്സലൻ,സുരേഷ് കൂത്തുപറമ്പ്,ചാലക്കര പുരുഷു എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു.
പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രഥമ എം. പുരുഷു മാസ്റ്റർ പുരസ്കാരം നേടിയ കെ.കെ. മാരാറെയും ഗ്രാഫിക് ഡിസൈൻ മേഖലയിലെ സർഗാത്മക സാന്നിധ്യമായ ശ്രീശാന്തിനെയും ആദരിച്ചു. ചിത്രകാര സംരംഭമായ സെപിയ സാപ് കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടന്നു.
അസീസ് മാഹി സ്വാഗതവും പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.
രാവിലെ 11 മുതൽ ആറ് വരെ നടക്കുന്ന പ്രദർശനം 31ന് സമാപിക്കും.