അഴിയൂർ : മാലിന്യ മുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് 14 ആം വാർഡ് ശുചിത്വ വാർഡായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ നിഷാ പുത്തൻപുരയിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സുനീർ മുഖ്യാതിഥിയായി. ഹരിത കേരള മിഷൻ കോഡിനേറ്റർ ഷംന ശുചിത്വത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി, ചടങ്ങിൽ തൊഴിലുറപ്പ് മേറ്റ് പുഷ്പ, ആശാവർക്കർ ബിന്ദു എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.