മാഹി: പള്ളൂർ നോർത്ത് ഗവ.ലോവർ പ്രൈമറി സ്കൂൾ വാർഷികാഘോഷം ‘നോർത്ത് ഫെസ്റ്റ് 2025 ഫെബ്രുവരി 28 നു വെള്ളിയാഴ്‌ച വൈകുന്നേരം നാലു മണി മുതൽ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലൊരുക്കുന്ന വേദിയിൽ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കും.
സന്ധ്യ തിരിഞ്ഞ് ഏഴു മണിക്ക് നടക്കുന്ന ചടങ്ങിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് നോർത്ത് ഫെസ്റ്റ് 2025 ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനുജ മുഖ്യഭാഷണം നടത്തും.
കായികാധ്യാപകൻ സി. സജീന്ദ്രൻ ചിട്ടപ്പെടുത്തിയ ‘ദശാവതാരം’ നൃത്ത ശില്പം ഉൾപ്പെടെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും