മമ്പറം : കായലോട് പറമ്പായി ശിവപ്രകാശം യു. പി. സ്കൂളിൽ അറിവൂഞ്ഞാൽ ഏകദിന പഠന ക്യാമ്പ് നടത്തി.
പി.ടി.എ പ്രസിഡന്റ് ലിജീഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷിംന പ്രസാദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക എം. സുചിത്ര ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ ശാസ്ത്ര ജാലകം, കളിക്കൂട്ടം നാടക കളി, ആകാശ വിസ്മയം, രസച്ചരട്, ക്യാമ്പ് അവലോകനം, ക്യാമ്പ് ഫയർ എന്നീ പരിപാടികൾ നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീനിവാസൻ മാസ്റ്റർ, നാടക പ്രവർത്തകൻ അനിൽ കെ. നിള, ശാസ്ത്ര പ്രവർത്തകൻ പുരുഷോത്തമൻ കോമത്ത്, ആഷിക് മാസ്റ്റർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. മദർ പി.ടി. എ പ്രസിഡണ്ട് മഞ്ജുഷ, പതിമൂന്നാം വാർഡ് മെമ്പർ ഇന്ദിര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു,
സ്റ്റാഫ് സെക്രട്ടറി ജിൻഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.