കൂത്ത്പറമ്പ് : മാങ്ങാട്ടിടം മണ്ഡലം പതിനാറാം വാർഡ് [വെ ള്ളപ്പന്തൽ ] കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബസംഗമം ശങ്കരനെല്ലൂർ എൽ പി സ്കൂളിൽ വച്ച് നടത്തി .വാർഡ് പ്രസിഡന്റ് ജി. മോഹനൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ കോളയാട് ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചൂരായി ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
.വി. ഇ കുഞ്ഞനന്ദൻ വിഷയവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് പി. വി. രമേശൻ , മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് എം. വി. ലത, ടി.പി. ഷംസീർ, രഘുനാഥ്, എം. രവീന്ദ്രൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു . കോളയാട് ബ്ലോക്ക് ജനറൽ സെക്രട്ടറി രാജീവൻ ശങ്കരനെല്ലൂർ സ്വാഗതവും രാജീവൻ കെ. നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post