ഉദ്ഘാടനം
ചെണ്ടയാട്: ചെണ്ടയാട് പബ്ലിക് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേപ്പർ ബേഗ് യൂണിറ്റ് ഉദ്ഘാടനം ചെണ്ടയാട് കുനുമ്മലിൽ കെ. പി. സാജു നിർവ്വഹിച്ചു. പാനൂർ യൂണിറ്റ് ഇൻസ്പെക്ടർ ആശിഷ് കെ. കെ. സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു. പാനൂർ സ്വർണ്ണ മഹൽ മാനേജിംഗ് പാർട്ട്ണർ റയീസ് കെ. എം ന് പേപ്പർ ബേഗ് നൽകി വി. അശോകൻ മാസ്റ്റർ ആദ്യവിതരണം നടത്തി. സൊസൈറ്റി പ്രസിഡണ്ട് ഒ.പി. ആനന്ദബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ് പോതിയാൽ, ഷിംന പി. വി, സി. വി. എ. ജലീൽ, രാമചന്ദ്രൻ കെ. പി, വിജീഷ് കെ. പി, രാജു എ. പി, ഭാസ്ക്കരൻ വയലാണ്ടി, ചന്ദ്രൻ ടി. പി, ഗിരിജ ടി. പി മനോഹരി എൻ തുടങ്ങിയവർ പ്രസംഗിച്ചു