Latest News From Kannur

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മിനി ജോബ് ഫെയർ 28ന്

0

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 28ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. എച്ച് ആർ എക്സിക്യൂട്ടീവ്, എച്ച് ആർ മാനേജർ, അക്കൗണ്ടന്റ്, ഡോക്യുമെന്റഷേൻ അസിസ്റ്റന്റ്, ജർമൻ ട്രെയിനർ, കോഴ്സ് അഡൈ്വസർ, റിസപ്ഷനിസ്റ്റ്, കൗൺസിലർ, റിലേഷൻസ് മാനേജർ അസിസ്റ്റന്റ്, എസ്‌കലേഷൻ മാനേജർ, ഭാഷാപരിശീലക, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, വീഡിയോ കണ്ടൻറ് ക്രിയേറ്റർ, റീൽസ് സ്പെഷ്യലിസ്റ്റ്, പ്രോഡക്റ്റ് ഫോട്ടോഗ്രാഫർ, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, എസ് ഇ ഒ സ്പെഷ്യലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, സോളാർ ടെക്നീഷ്യൻ, വെൽഡർ, ഹെൽപ്പർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് അസോസിയേറ്റ് /ഔട്ട് ബൗണ്ട് എക്സ്‌പേർട്ട്സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു/ഡിഗ്രി, എം.ബി.എ, സി.എ/എ.സി.സി.എ/സി.എം.എ/ബി.കോം/എം.കോം, എം.എ ഇംഗ്ലീഷ്, എം.സി.എ/ബി.സി.എ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/സോളാർ എനർജി എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

 

Leave A Reply

Your email address will not be published.