ന്യൂമാഹി : ന്യൂമാഹി പെരിങ്ങാടിയിലെ കൃഷ്ണാലയത്തിലെ എൻ കെ. പ്രേമൻ 79 വയസ്സ് അന്തരിച്ചു. മാഹി സ്പിന്നിംഗ് മിൽ തൊഴിലാളിയും INTUC പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം ന്യൂമാഹി മണ്ഡലം പ്രസിഡണ്ടായും യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിരുന്നു. കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, ന്യൂമാഹി പബ്ലിക്ക് വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡണ്ട്, പെരുമുണ്ടേരി ശ്രീ നാരായണ മഠം പ്രസിഡണ്ട്, ന്യൂമാഹിയിലെ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും പെരിങ്ങാടി പെരുമുണ്ടേരി പ്രദേശത്തെ പൗര പ്രമുഖനായും നാട്ട് കാരണവരായും പ്രവർത്തിച്ചിരുന്നു.
അച്ഛൻ: പരേതനായ മൂക്കിച്ചം കണ്ടി കൃഷ്ണൻ, അമ്മ: പരേതയായ എൻ. കെ. താല. ഭാര്യ : ബേബി, മകൻ : ജഗനാഥൻ (സിവിൽ ഡ്രാഫ്റ്റ് മാൻ ) , മകൾ ജസ്ന (പെരിങ്ങത്തൂർ), ജിൻസി പ്രീയ (പാറാൽ), മരുമക്കൾ: ഷംന, സത്യരൂഷ്, ദീപക്ക്
സഹോദരങ്ങൾ: ചന്ദ്രൻ (റേഷൻ ഷോപ്പ്), സതി (പറശ്ശിനി കടവ്), പരേതരായ ശാന്ത, പരേതനായ പ്രകാശൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ( 11 -01 2025)ന് ന്യൂമാഹി പെരിങ്ങാടി ഈച്ചിയിലെ വീട്ട് വളപ്പിൽ.