പള്ളൂർ : കോയ്യോടൻ കോറോത്ത് ക്ഷേത്രക്കുളം സമർപ്പിച്ചു. കോയ്യോടൻ കോറോത്ത് അമ്മു അമ്മയുടെ പവന സ്‌മരണയ്ക്ക് മകൻ പ്രേമ ചന്ദ്രൻ (ഇപ്പോഴത്തെ ക്ഷേത്ര കാരണവർ) കുളം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് സമർപ്പണം ചെയ്‌തത്. വാസ്തുവിദഗ്ധൻ പ്രജിത് കുമാറിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. നിരവധി ഭക്തർ പങ്കെടുത്തു.
ക്ഷേത്രത്തിലെ തിറ മഹോത്സവം ജനുവരി 29, 30, 31 എന്നീ തീയതികളിൽ നടക്കും.