മയ്യഴി: മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ഉത്സവത്തിന് കൊടിയേറി. എളമ്പുലക്കാട് ആനന്ദ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കലവറ നിറയ്ക്കൽ, ഭജന, നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായി.
8ന് ബുധനാഴ്ച വൈകുന്നേരം കാഴ്‌ചശീവേലി, 8.30 ന് നിവേദ്യം വരവ്, 9.30 ന് നൃത്തനൃത്ത്യങ്ങൾ, ഒമ്പതിന് വ്യാഴാഴ്ച രാവിലെ 11.30 ന് അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകം, 12.30 ന് പ്രസാദ ഊട്ട്, രാത്രി എട്ടിന് നിവേദ്യം വരവ്, 9.30 ന് ദേശവാസികളുടെ കലാപരിപാടികൾ, 10 ന് വെള്ളിയഴ്ച, വൈകുണ്ഠ ഏകാദശിനാളിൽ വൈകുന്നേരം നാദസ്വരം, ചെണ്ടമേളം, ഭജന തുടർന്ന് 6.30ന് രഥോത്സവം, 11 ന് ശനിയാഴ്ച, രാവിലെ സോപാന സംഗീതം, പത്തിന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് തുടർന്ന് കൊടിയിറക്കം.